🆕 അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ₹1000 രൂപവീതം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, 50 വയസിന് താഴെയുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.
🌐 അപേക്ഷ സമര്‍പ്പിക്കാന്‍: www.schemes.wcd.kerala.gov.in
സംശയങ്ങൾക്കായി അടുത്തുള്ള അങ്കണവാടികളിലോ ശിശുവികസന പദ്ധതിഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്.
📌 അപേക്ഷ അയക്കുന്നതിനുമുമ്പ് അര്‍ഹത ഉറപ്പാക്കുക. ഔദ്യോഗിക വെബ്സൈറ്റ് വഴിയേയുള്ള അപേക്ഷ സ്വീകരിക്കുന്നതാണ്.
Comments
Post a Comment