Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

Bhavanam Foundation Apartments for Sale in Ponjassery, Ernakulam

🏢 ഭവനം ഫൗണ്ടേഷൻ അപ്പാർട്ടുമെന്റുകൾ വില്പനയ്ക്ക്

ഭവനം ഫൌണ്ടേഷൻ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയിൽ പണിതീർത്ത 715 സ്ക്വയർ ഫീറ്റുള്ള 74 അപ്പാർട്ട്മെന്റുകൾ വിൽപ്പനയ്ക്ക്.

തന്റെയോ പങ്കാളിയുടെയോ പേരിൽ സ്വന്തമായി വീട്/അപ്പാർട്ട്മെന്റ് ഇല്ലാത്ത, സ്വകാര്യ/പൊതു/സർക്കാർ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായാണ് ഈ പദ്ധതി.

അപ്പാർട്ട്മെന്റിൽ:
2 ബെഡ്റൂമുകൾ, ഡൈനിങ് & വിസിറ്റിംഗ് ഏരിയ, മൾട്ടി പർപസ് ഹാൾ, അടുക്കള, 2 അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, കാർ പാർക്കിങ്, ബാൽക്കണി

സൗകര്യങ്ങൾ: അഗ്നിശമന സംവിധാനം, 2 ലിഫ്റ്റ്, മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീസൽ ജനറേറ്റർ, റോഡ് ആക്സസ്, ചുറ്റുമതിൽ, സെക്യൂരിറ്റി ക്യാബിൻ

വില: ₹20,57,708/- (ഒരു അപ്പാർട്ട്മെന്റിന്)

അപേക്ഷ ഫോറം ഭവനം ഫൗണ്ടേഷൻ കേരള, ലേബർ കമ്മീഷണറേറ്റ്, KASE, KILE എന്നി സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അവസാന തീയതി: ജൂലൈ 20-ന് മുമ്പായി പൂരിപ്പിച്ച അപേക്ഷയും അസൽ രേഖകളും താഴെ വിലാസത്തിൽ അയക്കേണ്ടതാണ്:

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ,
ഭവനം ഫൗണ്ടേഷൻ കേരള,
ടിസി 13/287/1, പനച്ചമൂട്ടിൽ,
മുളവന ജംഗ്ഷൻ, കുന്നുകുഴി,
വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035

📍 സ്ഥലം: പോഞ്ഞാശ്ശേരി, എറണാകുളം

Comments

Submit Your Question