Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്

Public suggestions invited for the 7th Kerala State Finance Commission to improve fund allocation and LSG services. Submit your views via email or form.

📢 ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ: പൊതു അഭിപ്രായങ്ങൾ ക്ഷണിച്ചു

🔰 തദ്ദേശ സ്വയംഭരണ സർക്കാരുകൾക്ക് സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന ഫണ്ടിന്റെ വിന്യാസം, തദ്ദേശ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയിൽ പൊതുജനങ്ങളിൽ നിന്നും ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിരിക്കുകയാണ്.

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായം നിശ്ചയിക്കാൻ ആവശ്യമായ ശിപാർശകൾ സംസ്ഥാന സർക്കാരിന് സമർപ്പിക്കുക, വരുമാനം വർദ്ധിപ്പിക്കാൻ മാർഗങ്ങൾ നിർദ്ദേശിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കമ്മീഷൻ തയ്യാറാക്കിയ ചോദ്യാവലി www.sfc.kerala.gov.in ൽ ലഭ്യമാണ്. പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും data.sfckerala@gmail.com എന്ന ഇമെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്.

ചോദ്യാവലിക്ക് പുറമെയുള്ള വിഷയങ്ങളിലും അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

📄 സർക്ക്യുലർ ഡൗൺലോഡ്: Click here to view/download

Comments

Submit Your Question