♻️ ഉറവിടത്തിൽ നിന്നുള്ള മാലിന്യവ്യവസ്ഥ
വീടായാലും സ്ഥാപനങ്ങളായാലും ഖരമാലിന്യങ്ങളെ ജൈവ - അജൈവ മാലിന്യങ്ങളായി ഉറവിടങ്ങളിൽ നിന്ന് തന്നെ തരം തിരിക്കുക. ജൈവ മാലിന്യങ്ങൾ കഴിവതും രൂപപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ ബയോബിൻ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സംസ്കരിക്കുക. ഉറവിട മാലിന്യസംസ്കരണം സാധ്യമല്ലെങ്കിൽ സാമൂഹ്യധിഷ്ഠിത മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കുക. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ഹരിതകർമ്മസേനയ്‌ക്കോ മറ്റ് അംഗീകൃത ഏജൻസികൾക്കോ കൈമാറുക.
Comments
Post a Comment