🔰 Income Tax Return Online Submission – FY 2024-25
2024-25 സാമ്പത്തികവർഷത്തെ മുഴുവൻ ആദായനികുതിയും 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാർ അടച്ചിട്ടിട്ടുണ്ടാകും. ഈ ആദായനികുതിക്ക് വ്യക്തിഗത റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി സാധാരണ ജൂലൈ 31 ആയിരുന്നുവെങ്കിലും, ഈ വർഷം അവസാന തീയതിയായി സെപ്റ്റംബർ 15, 2025 ആണ് നിശ്ചയിച്ചിരിക്കുന്നത്.
⭕ ആരെല്ലാം റിട്ടേൺ സമർപ്പിക്കണം?
- വരുമാനം ₹2.5 ലക്ഷം കവിഞ്ഞവർക്ക് ITR ഫയൽ നിർബന്ധമാണ്.
- Tax Refund അവകാശപ്പെടുന്നവർ.
- ഹൗസിംഗ് ലോണിന്റെ പലിശ കുറവ് കാണിച്ചിട്ടുള്ളവർ.
🧾 ITR-1 ഫയൽ ചെയ്യേണ്ടവർ:
സാമാന്യ സാലറി വരുമാനവും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവുമുള്ള നികുതിദായകർ ITR-1 ഉപയോഗിച്ച് റിട്ടേൺ സമർപ്പിക്കണം.
📌 Online Income Tax Return Filing – 4 ഘട്ടങ്ങൾ:
- View Form 26AS – Tax credit കാണുക.
- View AIS – Additional Income Statement പരിശോധിക്കുക.
- Online Return Preparation – ഫയലിങ്ങ് തയ്യാറാക്കുക.
- E-Verification – ഇ-വെരിഫൈ ചെയ്യുക.
Form 26AS, AIS എന്നിവ വിശദമായി പരിശോധിച്ച് ക്രെഡിറ്റുകൾ ശരിയാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ പാടുള്ളൂ. ഭൂരിഭാഗം ജീവനക്കാർ പുതിയ Tax Regime അനുസരിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നു. പഴയ Regime ലേക്ക് തിരിയുന്നവർക്ക് investment proof വിശദാംശങ്ങൾ കൂടി ആവശ്യമായിരിക്കും.
Comments
Post a Comment