Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്
⚙️ Online Tools

Kerala Revenue Dept Goes Fully Digital: Key E-Governance Reforms Explained

Kerala Revenue Department Goes Fully Digital: Major Reforms You Should Know

കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.

  • 📍 അനധികൃത പ്രകൃതിചൂഷണം തടയാൻ 'അലർട്ട്' പോർട്ടൽ: alert.revenue.kerala.gov.in വഴി പ്രകൃതി നിയമ ലംഘനങ്ങൾ അറിയിക്കാനും അധികൃതർക്ക് നടപടികൾ സ്വീകരിക്കാനും സാധിക്കും.
  • 📍 ഭൂനികുതി മൊബൈൽ ആപ്ലിക്കേഷൻ: വില്ലേജ് ഓഫീസുകളിലേക്ക് പോകാതെ സ്മാർട്ട്‌ഫോണിൽ നിന്ന് തന്നെ ഭൂനികുതി അടയ്ക്കാം.
  • 📍 ഡിജിറ്റൽ റീസർവ്വെ ഫലങ്ങൾ: ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട് എന്നിവ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
  • 📍 നെൽവയൽ തണ്ണീർത്തട അപേക്ഷ: തരംമാറ്റത്തിന് ഓൺലൈൻ അപേക്ഷ, വൈകിപോവുന്ന നടപടികൾ ഒഴിവാക്കി.
  • 📍 1666 വില്ലേജുകളുടെ ഡാറ്റ ഡിജിറ്റൈസേഷൻ: BTR, തണ്ടപ്പേർ എന്നിവയുടെ ഡാറ്റ ഇപ്പൊഴൾ ഓൺലൈനിൽ.
  • 📍 ഇ-പേയ്‌മെന്റ് സംവിധാനം: ഭൂനികുതി, റവന്യൂ റിക്കവറി, കെട്ടിട നികുതി എന്നിവ UPI വഴിയോ POS വഴിയോ ഒടുക്കാം.
  • 📍 പെൻഷൻ അപേക്ഷ ഓൺലൈൻ: ക്യാൻസർ, ക്ഷയരോഗം, കുഷ്ഠം എന്നിവയുള്ളവർക്ക് റവന്യൂ വകുപ്പ് മുഖേന അപേക്ഷ.
  • 📍 Legal Heir Certificate ഓൺലൈൻ: അപേക്ഷയും സർട്ടിഫിക്കറ്റും ഇ-ഗസറ്റ് വഴി ലഭ്യമാണ്.
  • 📍 'മിത്രം' പോർട്ടൽ: മന്ത്രിയിലേക്ക് നേരിട്ട് പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ കളക്ടറേറ്റിലും R.M സെൽ.
  • 📍 COVID Ex-Gratia: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യത്തിനായി പ്രത്യേക ഓൺലൈൻ പോർട്ടൽ.
  • 📍 ഇ-ഓഫീസ്: എല്ലാ റവന്യൂ ഓഫീസുകളും ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം, കൂടുതൽ സുതാര്യതയും വേഗതയും.
  • 📍 സ്റ്റാഫ് ട്രാൻസ്ഫറുകൾ: HRMS വഴി ഓൺലൈൻ രീതിയിലുള്ള സ്ഥലംമാറ്റം സംവിധാനം.
  • 📍 Village Website: എല്ലാ വില്ലേജുകൾക്കും സ്വന്തം വെബ്സൈറ്റ് ഒരുക്കി സേവനങ്ങൾ വിരൽത്തുമ്പിൽ.
  • 📍 ഗൾഫ് രാജ്യങ്ങളിൽ സേവനം: 10 വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ പോർട്ടലുകൾ ഒരുക്കിയിട്ടുണ്ട്.

ഡിജിറ്റൽവത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും കൃത്യമായും സേവനങ്ങൾ ഉറപ്പാക്കുകയാണ് റവന്യൂ വകുപ്പ്.

#revenuedepartment #eservices #karuthodekeralam #keralagovernment #NavakeralamPuthuvazhikal

Comments

Submit Your Question