Small Plot Rule (R.50): 125 sqm വരെ Residential, Commercial കെട്ടിടങ്ങൾക്ക് ലഭ്യമായ FSI, Coverage, Setback ഇളവുകൾ
🏠 Small Plot (R.50) ചട്ടം: 125 sqm വരെ പ്ലോട്ടുകൾക്ക് ലഭ്യമായ ഇളവുകൾ
എന്താണ് small plot?
125 sqm or 1.25 are വരെ വിസ്തൃതിയുള്ള പ്ലോട്ടുകളാണ് small plot ആയി പരിഗണിക്കുന്നത്.
എല്ലാ തരം കെട്ടിടങ്ങള്‍ക്കും ഇളവുണ്ടോ?
ഇല്ല. ഗ്രൂപ്പ് A1 Residential അല്ലെങ്കിൽ F Commercial കെട്ടിടങ്ങൾക്കും, 3 നില (stair cabin ഒഴിച്ച്), പരമാവധി 10 മീറ്റർ ഉയരമുള്ളവയ്ക്കുമാത്രമാണ് ഈ ഇളവുകൾ.
ഒരു plot subdivision ആണെങ്കിൽ ഇളവുണ്ടോ?
ഇല്ല. ഒരേ ഉടമയ്ക്കുള്ള വിവിധ plots ഉള്ള subdivision-ലുണ്ടെങ്കിൽ ഇളവുകൾ ലഭിക്കില്ല.
എന്തൊക്കെ ഇളവുകൾ ലഭിക്കും?
FSI, Coverage, Access Width, R 24, Off-street Parking, Building dimensions, Light & Ventilation തുടങ്ങിയവയിൽ ഇളവുണ്ട്.
Yard setback ലഭിക്കുമോ?
ചട്ടം 26, Table 4 & 4A-ൽ ഉൾപ്പെടുത്തിയിട്ടുള്ള open space ഇളവുകൾ small plot-ലും ബാധകമാണ്.
200 sqm-ന് മുകളിലുള്ള Residential/Commercial കെട്ടിടങ്ങൾക്കെന്ത് ഇളവാണ്?
ചട്ടം 50 പ്രകാരമുള്ള FSI, Coverage തുടങ്ങിയ ഇളവുകൾ എല്ലാ വിസ്തൃതിക്കുമുണ്ട്. Yard setback മാത്രം 200 sqm വരെ മാത്രമേ relaxed ആയുള്ളൂ.
ചട്ടം 23 പ്രകാരം road setback-ൽ ഇളവുണ്ടോ?
ഇല്ല. 3.00m / 2.00m / 1.50m setback ദൂരം small plot-ലും പാലിക്കേണ്ടതാണ്.
📌 ശ്രദ്ധിക്കുക: ഇവിടെ പറയുന്ന ഇളവുകൾ മാത്രം ബാധകമാണ്. പരാമർശമില്ലാത്ത മറ്റു നിയമങ്ങൾക്ക് ഇളവില്ല.
✍ Er. സഫീര്‍ എസ് കരിക്കോട്
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
📞 97 46 08 08 05
Comments
Post a Comment