🔰 പഠനമുറി പദ്ധതി: പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ടു ലക്ഷം രൂപ വരെ അനുവദിക്കുന്ന സർക്കാർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ക്ലാസ്: 5 മുതൽ 12 വരെ സർക്കാർ/എയ്ഡഡ്/സ്പെഷ്യൽ/ടെക്‌നിക്കൽ/കേന്ദ്രീയ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം.
- കുടുംബ വാർഷിക വരുമാനം: ഒരു ലക്ഷം രൂപയിൽ താഴെ.
- വീട്: 800 സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണമുള്ളവ.
- ലഭ്യമായ ധനസഹായം: ₹2,00,000 വരെ പഠനമുറി നിർമാണത്തിനായി.
- അവസാന തീയതി: 2025 ഓഗസ്റ്റ് 30
- അപേക്ഷ സമർപ്പിക്കേണ്ടത്: ബന്ധപ്പെടേണ്ട ഓഫീസ് —
- ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ
- മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകൾ
- കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ
അപേക്ഷാഫോം ലഭിക്കുന്നതിനും കൂടുതൽ വിശദ വിവരങ്ങൾക്കുമായി സമീപത്തുള്ള പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.
Comments
Post a Comment