BiMS 2.0 Bill Preparation & e-Submit Guide: കേരള ട്രഷറി BiMS ബിൽ സമർപ്പിക്കുന്നതിനുള്ള പൂർണ്ണ വിവരങ്ങൾ
BiMS 2.0 ബിൽ തയ്യാറാക്കി ഇ-സബ്മിറ്റ് (e-Submit) ചെയ്യുന്നതിനുള്ള ഗൈഡ്
കേരള ട്രഷറി വകുപ്പിന്റെ BiMS 2.0 പോർട്ടൽ ഉപയോഗ വിവരങ്ങൾ
1. BiMS ലോഗിൻ ചെയ്യൽ (Login)
- Website: bims.treasury.kerala.gov.in
- User Code: നിങ്ങളുടെ 10 അക്ക DDO കോഡ് നൽകുക.
- Role: DDO അല്ലെങ്കിൽ DDO Admin സെലക്ട് ചെയ്ത് ലോഗിൻ ചെയ്യുക.
2. Allotment പരിശോധിക്കൽ
- മെനുവിൽ നിന്നും Allotment → View Allotment ക്ലിക്ക് ചെയ്യുക.
- Financial Year തെരഞ്ഞെടുത്ത് List നൽകിയാൽ അനുവദിച്ച തുക കാണാം.
- നീല നിറത്തിൽ കാണുന്ന Allotted Amount-ൽ ക്ലിക്ക് ചെയ്ത് GO നമ്പർ, തീയതി, ഓർഡർ നമ്പർ, അനുവദിച്ച തുക എന്നിവ കുറിച്ചെടുക്കുക.
3. Bill Entry ചെയ്യൽ
- മെനുവിലെ Bill → New Bill → Continue ക്ലിക്ക് ചെയ്യുക.
- Bill Natures: Contingent Payment എന്ന് സെലക്ട് ചെയ്യുക.
- Detailed Head, SCO, Expenditure Head of Account എന്നിവ കൃത്യമായി സെലക്ട് ചെയ്യുക.
- Type of Bill: Settlement എന്നും Advance Taken: No എന്നും നൽകി Save ചെയ്യുക (അഡ്വാൻസ് ബില്ലുകൾക്ക് ആവശ്യമെങ്കിൽ മാറ്റി നൽകാം).
4. Claim Details എൻട്രി
From Date, To Date, Description, Sanction Order No & Date, Amount എന്നിവ നൽകി Save ചെയ്യുക.
5. Deduction Details (ഉണ്ടെങ്കിൽ മാത്രം)
ഇൻകം ടാക്സ് അല്ലെങ്കിൽ മറ്റ് കിഴിവുകൾ ഉണ്ടെങ്കിൽ എന്റർ ചെയ്ത് Save ചെയ്യുക, ഇല്ലെങ്കിൽ Skip നൽകാം.
6. Beneficiary Details ചേർക്കൽ
- പണം ക്രെഡിറ്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങൾ (പേര്, ഫോൺ നമ്പർ, ബാങ്ക് പേര്, IFSC, അക്കൗണ്ട് നമ്പർ, തുക) നൽകി Save ചെയ്യുക.
- വൗച്ചറുകൾ അല്ലെങ്കിൽ അനുബന്ധ രേഖകൾ ഉണ്ടെങ്കിൽ Upload Documents വഴി അപ്‌ലോഡ് ചെയ്ത് Send for Approval നൽകുക.
7. Bill Approval & Digital Signature (DDO Admin)
- DDO Admin Login-ൽ ലോഗിൻ ചെയ്യുക.
- Approval → Bill Approval → Inbox-ൽ പോയി ബിൽ പരിശോധിച്ച് Go ക്ലിക്ക് ചെയ്യുക.
- ബില്ലിലെ വിവരങ്ങൾ ശരിയാണെങ്കിൽ Sign & Approve ക്ലിക്ക് ചെയ്യുക.
- ഡിജിറ്റൽ സിഗ്നേച്ചർ / e-Sign:
- DSC വഴി: DSC ടോക്കൺ സിസ്റ്റത്തിൽ കണക്റ്റ് ചെയ്ത് Sign by DSC തിരഞ്ഞെടുത്ത് പാസ്‌വേഡ് നൽകി സൈൻ ചെയ്യുക.
- e-Sign വഴി: e-Sign ക്ലിക്ക് ചെയ്ത് ആധാർ വിവരങ്ങൾ നൽകി ഫോണിൽ വരുന്ന OTP വേരിഫൈ ചെയ്ത് അംഗീകരിക്കുക.
8. Bill e-Submission
- Bill → Bill e-Submit മെനുവിൽ പോയി Inbox പരിശോധിക്കുക.
- ലിസ്റ്റിൽ കാണുന്ന ബില്ലിന് നേരെ e-Submit ഐക്കണിൽ ക്ലിക്ക് ചെയ്ത് Yes, Proceed നൽകുക.
- ബിൽ വിജയകരമായി ട്രഷറിയിലേക്ക് ഇ-സബ്മിറ്റ് ചെയ്യപ്പെടും. Outbox-ൽ നിന്നും ബില്ലിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.
✏️ ബില്ലുകളിൽ തിരുത്തലുകൾ വരുത്താൻ (Bill Edit):
ബിൽ അപ്രൂവ് ചെയ്യുന്നതിന് മുൻപാനെങ്കിൽ Bill Edit വഴിയും, അപ്രൂവ് ചെയ്തതിന് ശേഷമാണെങ്കിൽ DDO Admin-ൽ Outbox-ൽ നിന്നും Restore ചെയ്തും ഡിഡക്ഷനോ തുകയോ തിരുത്താവുന്നതാണ്. e-Submit ചെയ്ത ബില്ലുകൾ തിരുത്താൻ ട്രഷറിയിൽ നിന്നും Reject ചെയ്യേണ്ടതുണ്ട്.
Comments
Post a Comment