സിനിമ തിയറ്റർ ലൈസൻസ്: സെസ്സ് കുടിശ്ശികയുള്ളവർക്ക് ലൈസൻസ് പുതുക്കാൻ ഇനി “No Dues” സർട്ടിഫിക്കറ്റ് നിർബന്ധം
🎬 സിനിമ തിയറ്റർ ലൈസൻസ്: സെസ്സ് കുടിശ്ശികയുള്ള തിയറ്ററുകൾക്കായി Now Dues സർട്ടിഫിക്കറ്റ് നിർബന്ധം
സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ വര്‍ഷങ്ങളായി സെസ്സ് കുടിശ്ശികയുള്ള തിയറ്ററുകളും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും നൽകിയ റിട്ട് ഹർജികൾ കേരള ഹൈക്കോടതി തള്ളി. ലൈസൻസ് പുതുക്കുന്നതിനായി ഇനി മുതൽ "No Dues" സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ചിത്രവാണി, ഖയ്യാം, സിതാസ്, ലിബർട്ടി, വിനായക, ചിപ്പി മൂവീസ്, ഫെയറി ലാൻഡ്, അഗസ്ത്യ സിനിമാസ് എന്നിവ അടങ്ങിയ തിയറ്ററുകൾ ഹർജികൾ നൽകി. ആദ്യം താൽക്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചില തിയറ്ററുകൾക്ക് ലൈസൻസ് പുതുക്കി നൽകിയിരുന്നുവെങ്കിലും, കോടതി വിധി പ്രകാരം അത് റദ്ദാക്കാൻ തീരുമാനമായി.
2024 ജനുവരി 18ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനുസാരമായി, സെസ്സ് കുടിശ്ശിക ഇല്ലാത്തതിന്റെ തെളിവായി സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്ന് നോമിനേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമായി ഹാജരാക്കണം. കുടിശ്ശിക അടയ്ക്കാത്തവർക്ക് ലൈസൻസ് പുതുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സെസ്സ് ഈടാക്കി നിശ്ചിത സമയത്ത് ബോർഡിലേക്ക് remit ചെയ്യാതിരുന്നാൽ, അതിന്റെ ഉത്തരവാദിത്തം അതാത് നഗരസഭ/പഞ്ചായത്ത് അധികൃതർക്കായിരിക്കും.
Senior Advocate സുധി വാസുദേവ് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായി.
📤 Whatsapp വഴി ഷെയർ ചെയ്യൂ
Comments
Post a Comment