മുൻകൂട്ടി നിശ്ചയിച്ച കമ്മിറ്റി യോഗദിവസം പൊതു അവധി വന്നാൽ എന്തുചെയ്യണം? മുൻകൂട്ടി നിശ്ചയിച്ച കമ്മിറ്റി യോഗദിവസം പിന്നീട് പൊതു അവധി പ്രഖ്യാപിക്കുകയോ മറ്റേതെങ്കിലും കാരണത്താൽ യോഗം നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ നിലവിലുള്ള യോഗത്തിന്റെ തീയതി നേരിട്ട് മാറ്റാൻ സാധിക്കില്ല. അത്തരം സാഹചര്യത്തിൽ Meeting Manager വഴി യോഗം റദ്ദാക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കി പുതിയ തീയതിയിൽ യോഗം ഷെഡ്യൂൾ ചെയ്യാവുന്നതാണ്. ചോദ്യം: മുൻകൂട്ടി നിശ്ചയിച്ച ഒരു സാധാരണ കമ്മിറ്റി യോഗദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ നിലവിലുള്ള യോഗം റദ്ദാക്കാൻ സാധിക്കുമോ? യോഗത്തിന്റെ തീയതി മാത്രം മാറ്റി മറ്റൊരു ദിവസം നൽകാൻ കഴിയുമോ? പഴയ യോഗത്തിലെ അജണ്ടകൾ ഉപയോഗിച്ച് പുതിയ യോഗം ഷെഡ്യൂൾ ചെയ്യാൻ സാധിക്കുമോ? ഉത്തരം നിലവിലുള്ള യോഗത്തിന്റെ തീയതി മാത്രം മാറ്റി പുതിയ തീയതി നൽകാൻ സാധിക്കില്ല. യോഗം നേരിട്ട് റദ്ദാക്കുന്നതിനും സാധിക്കില്ല. എന്നാൽ യോഗം നിശ്ചയിച്ച ദിവസം Meeting Manager-ൽ യോഗം Enable ആകുമ്പോൾ ആവശ്യമായ Cancellation Process പൂർത്തിയാക്കി യോഗം റദ്ദാക്കാവുന്നതാണ്. യോഗം റദ്ദാക്കുന്നതിനുള്ള നടപടിക്രമം യോഗം Enable ആ...