Skip to main content
ഇൻബോക്സിൽ ചേർക്കുന്ന ചോദ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതും ഉത്തരം കമ്മന്റ് രൂപത്തിൽ ആർക്കും ചേർക്കാവുന്നതുമാണ്
⚙️ Online Tools

Festival Advance, Allowance & Bonus Bill Entry & Recovery Guidelines for LSGI Employees

ഫെസ്റ്റിവൽ അഡ്വാൻസ്, അലവൻസ്, ബോണസ് & റിക്കവറി നടപടിക്രമങ്ങൾ

തദ്ദേശ സ്ഥാപന ജീവനക്കാർക്കായുള്ള സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്

1. ഫെസ്റ്റിവൽ അഡ്വാൻസ് (Festival Advance)

  1. DFCS06 ESTABLISHMENT എന്ന സർവീസിൽ എൻടൈസിംഗ് ഫയൽ എടുക്കുക.
  2. 14/08/2026 തീയതിയിലെ സ.ഉ.(അച്ചടി)നം.91/2026/ധന ഉത്തരവ് അറ്റാച്ച് ചെയ്യുക.
  3. ഫെസ്റ്റിവൽ അഡ്വാൻസ് ആവശ്യമുള്ള ജീവനക്കാരെ ഗുണഭോക്താക്കളായി (Beneficiaries) ആഡ് ചെയ്യുക.
  4. എസ്റ്റാബ്ലിഷ്‌മെന്റ് ക്ലർക്കിന്റെ ലോഗിനിൽ നിന്നും 4601001 FESTIVAL ADVANCE TO EMPLOYEES എന്ന ഹെഡിൽ ക്ലെയിം ചെയ്യുക.
🔄 Workflow Sequence: VERIFIER ➔ VERIFY | APPROVER ➔ APPROVE | ACCOUNTANT ➔ CREATE PAYMENT ORDER | VERIFIER ➔ VERIFY | APPROVER ➔ APPROVE

⚠️ അക്കൗണ്ടന്റിന്റെ ലോഗിനിൽ ഫയൽ സെക്രട്ടറി പേയ്‌മെന്റ് ഓർഡർ അപ്രൂവ് ചെയ്തു വന്നതിനു ശേഷം മാത്രം ചെക്ക് എഴുതി പേയ്‌മെന്റ് പ്രോസസ്സ് ആരംഭിക്കുക. തുടർന്ന് VERIFIER ➔ VERIFY | APPROVER ➔ APPROVE ചെയ്യേണ്ടതാണ്.

2. ഫെസ്റ്റിവൽ അലവൻസ് (Festival Allowance)

  1. DFCS06 ESTABLISHMENT എന്ന സർവീസിൽ എൻടൈസിംഗ് ഫയൽ എടുക്കുക.
  2. 14/08/2026 തീയതിയിലെ സ.ഉ.(അച്ചടി)നം.92/2026/ധന ഉത്തരവ് അറ്റാച്ച് ചെയ്യുക.
  3. ഫെസ്റ്റിവൽ അലവൻസ് അർഹതയുള്ള ജീവനക്കാരെ ഗുണഭോക്താക്കളായി ആഡ് ചെയ്യുക.
  4. എസ്റ്റാബ്ലിഷ്‌മെന്റ് ക്ലർക്കിന്റെ ലോഗിനിൽ നിന്നും 2101501 FESTIVAL ALLOWANCE എന്ന ഹെഡിൽ ക്ലെയിം ചെയ്യുക.
🔄 Workflow Sequence: VERIFIER ➔ VERIFY | APPROVER ➔ APPROVE | ACCOUNTANT ➔ CREATE PAYMENT ORDER | VERIFIER ➔ VERIFY | APPROVER ➔ APPROVE

⚠️ അക്കൗണ്ടന്റിന്റെ ലോഗിനിൽ ഫയൽ സെക്രട്ടറി പേയ്‌മെന്റ് ഓർഡർ അപ്രൂവ് ചെയ്തു വന്നതിനു ശേഷം മാത്രം ചെക്ക് എഴുതി പേയ്‌മെന്റ് പ്രോസസ്സ് ആരംഭിക്കുക. (VERIFIER ➔ VERIFY, APPROVER ➔ APPROVE).

3. ബോണസ് (Bonus)

  1. DFCS06 ESTABLISHMENT എന്ന സർവീസിൽ എൻടൈസിംഗ് ഫയൽ എടുക്കുക.
  2. 14/08/2026 തീയതിയിലെ സ.ഉ.(അച്ചടി)നം.92/2026/ധന ഉത്തരവ് അറ്റാച്ച് ചെയ്യുക.
  3. ബോണസിന് അർഹതയുള്ള ജീവനക്കാരെ ഗുണഭോക്താക്കളായി ആഡ് ചെയ്യുക.
  4. എസ്റ്റാബ്ലിഷ്‌മെന്റ് ക്ലർക്കിന്റെ ലോഗിനിൽ നിന്നും 2101201 BONUS എന്ന ഹെഡിൽ ക്ലെയിം ചെയ്യുക.
🔄 Workflow Sequence: VERIFIER ➔ VERIFY | APPROVER ➔ APPROVE | ACCOUNTANT ➔ CREATE PAYMENT ORDER | VERIFIER ➔ VERIFY | APPROVER ➔ APPROVE

⚠️ അക്കൗണ്ടന്റിന്റെ ലോഗിനിൽ ഫയൽ സെക്രട്ടറി പേയ്‌മെന്റ് ഓർഡർ അപ്രൂവ് ചെയ്തു വന്നതിനു ശേഷം മാത്രം ചെക്ക് എഴുതി പേയ്‌മെന്റ് പ്രോസസ്സ് ആരംഭിക്കുക. (VERIFIER ➔ VERIFY, APPROVER ➔ APPROVE).

4. ഫെസ്റ്റിവൽ അഡ്വാൻസ് റിക്കവറി (Festival Advance Recovery)

ഫെസ്റ്റിവൽ അഡ്വാൻസ് നൽകിയതിനു ശേഷം പിന്നീട് ശമ്പള റിക്കവറിയായി കാണിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്:

  • സ്വന്തം ഓഫീസിൽ നിന്നുള്ള റിക്കവറി: ഫെസ്റ്റിവൽ അഡ്വാൻസ് നൽകിയതിനു ശേഷം തുടർന്നുള്ള മാസങ്ങളിലെ ശമ്പളബിൽ തയ്യാറാക്കുമ്പോൾ 4601001 എന്ന ഹെഡിലാണ് റിക്കവറി കാണിക്കേണ്ടത്. ശമ്പളബിൽ പേയ്‌മെന്റ് ഓർഡർ അംഗീകരിക്കുമ്പോൾ തന്നെ ഫെസ്റ്റിവൽ അഡ്വാൻസ് റിക്കവറി പൂർണ്ണമാകും. പിന്നീട് ഫെസ്റ്റിവൽ അഡ്വാൻസ് ഹെഡിൽ പ്രത്യേകം പേയ്‌മെന്റ് ചെയ്യരുത്.
  • മറ്റൊരു ഓഫീസിൽ നിന്നും ട്രാൻസ്ഫറായി വന്ന ജീവനക്കാരുടെ റിക്കവറി: മറ്റൊരു ഓഫീസിൽ നിന്നും ഫെസ്റ്റിവൽ അഡ്വാൻസ് വാങ്ങിയതിനു ശേഷം നമ്മുടെ ഓഫീസിലേക്ക് ട്രാൻസ്ഫറായി വന്ന ജീവനക്കാരുടെ ഫെസ്റ്റിവൽ അഡ്വാൻസ് 3502010 Recoveries Payable - Dues to other LSGIs എന്ന ഹെഡിൽ വേണം റിക്കവറി കാണിക്കാൻ. പിന്നീട് ഈ തുക അടവാക്കുന്നതിനായി RECOVERY PAYMENTS എന്ന സർവീസിൽ എൻടൈസിംഗ് ഫയൽ എടുത്ത് 3502010 എന്ന ഹെഡിൽ പേയ്‌മെന്റ് ചെയ്യുക.
✍️ തയ്യാറാക്കിയത്: എസ്. പരമേശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് സെക്രട്ടറി, പോർക്കുളം ഗ്രാമ പഞ്ചായത്ത് (പുതിയ അക്കൗണ്ടന്മാർക്ക് സഹായകരമാകുന്നതിനു വേണ്ടി തയ്യാറാക്കിയത്).

❓ അടിക്കടി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQs)

Q1: ഫെസ്റ്റിവൽ അഡ്വാൻസ് ക്ലെയിം ചെയ്യേണ്ട ഹെഡ് ഏതാണ്?
Ans: 4601001 FESTIVAL ADVANCE TO EMPLOYEES എന്ന ഹെഡിലാണ് ക്ലെയിം ചെയ്യേണ്ടത്.
Q2: ട്രാൻസ്ഫറായി വന്ന ജീവനക്കാരുടെ ഫെസ്റ്റിവൽ അഡ്വാൻസ് റിക്കവറി ഏത് ഹെഡിൽ കാണിക്കണം?
Ans: 3502010 Recoveries Payable - Dues to other LSGIs എന്ന ഹെഡിൽ റിക്കവറി കാണിക്കുകയും RECOVERY PAYMENTS സർവീസിൽ പോയി പേയ്‌മെന്റ് നടത്തുകയും വേണം.
Q3: ഫെസ്റ്റിവൽ അലവൻസും ബോണസും ക്ലെയിം ചെയ്യേണ്ട ഹെഡുകൾ ഏതെല്ലാമാണ്?
Ans: ഫെസ്റ്റിവൽ അലവൻസിന് 2101501 FESTIVAL ALLOWANCE എന്നും, ബോണസിന് 2101201 BONUS എന്നും ഉള്ള ഹെഡുകളാണ് ഉപയോഗിക്കേണ്ടത്.

Comments

Submit Your Question