🔰 Income Tax Return (ITR) Online Submission – FY 2024-25 2024-25 സാമ്പത്തിക വർഷത്തെ മുഴുവൻ ആദായനികുതിയും 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നമ്മൾ അടച്ചിട്ടുണ്ടാകും. സാധാരണയായി, റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. എന്നാൽ ഈ വർഷം റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 15 ആയി നീട്ടിയിരിക്കുന്നു. 📌 ആരൊക്കെ റിട്ടേൺ സമർപ്പിക്കണം? നികുതിവിധേയ വരുമാനം ₹2.5 ലക്ഷം കവിയുന്നവർ. മുൻകൂർ അധികമായി നികുതി അടച്ചവർ (Refund claim ചെയ്യാൻ). ഹൗസിംഗ് ലോൺ പലിശ വരുമാനത്തിൽ കുറവ് (Deduction) ചെയ്തവർ. സാലറി + Interest Income മാത്രം ഉള്ളവർ ITR-1 ഫയൽ ചെയ്യണം. ⭕ ITR ഇ-ഫയലിംഗ് – 4 ഘട്ടങ്ങൾ Form-26AS (Tax Credit) പരിശോധിക്കുക AIS (Annual Information Statement) പരിശോധിക്കുക Online Return തയ്യാറാക്കുക E-Verification പൂർത്തിയാക്കുക 💡 പ്രധാന കാര്യങ്ങൾ Form-26AS, AIS എന്നിവ പരിശോധിച്ച് Tax Credit കൃത്യമായി ചേർന്നിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുതിയ Tax Regime-ൽ കൂടുതലായും filing വളരെ ലളിതമാണ്. പഴയ Regime-ൽ filing ചെയ്യുന്നവർക്ക് Saving...